Sunday, May 12, 2013

ഐസ്‌‌ക്രീമും ഔഷധവും

ബസ്സിറങ്ങി നടക്കാനൊരുങ്ങുമ്പോള്‍ ചെക്കന് പൊടുന്നനെ നയതന്ത്രപരമായ ഒരു കാലുവേദന. ഓട്ടോറിക്ഷയുടെ നേര്‍ക്ക് ഒരാട്ടം. നമ്മളാരാ മോന്‍. ഒന്നുകില്‍ ഐസ്ക്രീം വാങ്ങി നമുക്ക് തിന്നാം, അല്ലെങ്കില്‍ ഓട്ടോയില്‍ പോവാം എന്ന് ഓപ്ഷന്‍ വെച്ചപ്പോള്‍ ചെക്കനുടനെ തീരുമാനമെടുത്തു.

അ വേണം
ഓ വേണ്ട

(ഐസ്ക്രീം വേണം, ഓട്ടോറിക്ഷ വേണ്ട എന്ന് ചുരുക്കം)

പറഞ്ഞതെന്താണെന്ന് വച്ചാല്‍ (അ+ഇ)സ്ക്രീം അല്ലെങ്കില്‍ അയ്സ്ക്രീം എന്നൊക്കെയല്ലേ നമ്മള്‍ സാധാരണ ഐസ്‌‌ക്രീം എന്ന വാക്ക് ഉച്ചരിക്കാറുള്ളത്. പക്ഷേ എഴുതുന്നത് എയുടെ ചിഹ്നം ഉപയോഗിച്ചും. അത് ശരിയാണോ ? എയ് / (എ+ഇ) എന്നല്ല സ്വന്തം ഉച്ചാരണമെന്നിരിക്കെ ഐ എന്ന ചിഹ്നം ആളത്ര ശരിയല്ല

അതുപോലെത്തന്നെയാണ് ഔ ന്റെ കാര്യവും. ഉച്ചാരണം ഏതാണ്ട് അവ് / (അ+ഉ) എന്നു വരും. എഴുതുന്നതോ ഒ എന്ന ചിഹ്നം ഉപയോഗിച്ചും. ഒവ്ഷധം / (ഒ+ഉ)ഷധം എന്നല്ല ഉച്ചാരണമെന്നിരിക്കെ ഔ ഉം ഒരു മുഖംമൂടിച്ചാത്തനാണ്.


ഇങ്ങനെ മാറ്റാവുന്നതല്ലേ, പ്രത്യേകിച്ചും മാറ്റുവിന്‍ ചട്ടങ്ങളെ എന്നുകൂടി ആയിരിക്കെ,,,

5 comments:

  1. ക്ലാസിക് പദവി ലഭിക്കാനിരിക്കുന്ന ഈ നേരത്ത് മാറ്റുകയൊന്നും വേണ്ടാ. അല്ലേ?

    ReplyDelete
  2. ആകപ്പാടെ കണ്‍ഫ്യൂഷനാക്കി. (ഇങ്ങനായാല്‍ ഇപ്പഴെന്താ കുഴപ്പം ല്ലേ?)
    :)

    ReplyDelete
  3. കണ്ഫ്യൂഷന്‍ തീര്‍ക്കണമേ....
    എന്ന് പാട്ടും പാടി ഞാന്‍ പോണു

    ReplyDelete
  4. മനുഷ്യനെ വട്ട് പിടിപ്പിക്കല്ലേ അരുൺഭായ്... :)

    ReplyDelete
    Replies
    1. ഈഗിളിനെ സമയാസമയത്ത് പറത്തിവിടൂ വിനുവേട്ടാ, ഞങ്ങള്‍ അത് വായിച്ച് ഇരുന്നുകൊള്ളാം. :)

      Delete