Thursday, October 18, 2012

കഥമതിയും കിഥമതിയും

അമ്മേ ഒരു കഥ പറയണം 

പിന്നെപ്പറയാം  

ഇപ്പപ്പറയണം 

പിന്നെ 

ഞാന്‍ മാന്തുംട്ടോ (ഭീഷണി ) :))))

പണ്ടുപണ്ടൊരു നാട്ടില്‍ രണ്ട് പക്ഷികളുണ്ടായിരുന്നു. 
ഒരു പക്ഷിടെ പേര് കഥമതി 
മറ്റേ പക്ഷീടെ പേര് കിഥമതി

കിഥമതി :)))

ഒരു ദീസം രണ്ടു പക്ഷ്യോളുങ്കൂടെ പോഴേല് കുളിക്കാന്‍ പോയി. കുളിക്കെണേന്റെ എടയ്ക്ക് കിഥമതി പൊഴേക്കൂടെ ഒഴുകിപ്പോയി 

അയ്യോ, കഷ്ടായി 


ഇനി ബാക്കി ആരാള്ള് ? 

കഥമതി 

കഥമതീന്നല്ലേ പറഞ്ഞത് ? കഥ തീര്‍ന്നു :))) 

Wednesday, October 3, 2012

പറന്നുപൊങ്ങുന്ന സ്വപ്നങ്ങള്‍


കടല്‍ക്കര, മണല്‍
മലം, ചളി, ചലം
വെയില്‍, വെണ്മ

മാനം നോക്കിക്കിടക്കുന്ന ഞാന്‍

ഉം

ഓടി മറയുന്ന ഞണ്ടുകള്‍ക്കിടയില്‍
ചത്തടിഞ്ഞ നക്ഷത്രമത്സ്യങ്ങള്‍ക്കിടയില്‍
തിരയായെത്തുന്ന മീന്‍മണത്തിനിടയില്‍

മാനം നോക്കി ഞാന്‍.
വട്ടം ചുറ്റിയുയരുന്ന എന്റെ സ്വപ്നങ്ങള്‍

പിന്നെ ?

ചിറകടിക്കാതെ പൊന്തുന്ന സ്വപ്നങ്ങള്‍
ഉയര്‍ന്നുയര്‍ന്നുപൊന്തുന്ന സ്വപ്നങ്ങള്‍

മതിയെടാ വാ,

അല്‍പം കൂടിയേ കാത്തിരിക്ക്,
അതിനകം അവ പോവുമിഷ്ടാ
നേര്‍ത്തൊരു പൊട്ടായി
ആകാശത്തേയ്ക്ക് മറയും.
അതുവരെ നോക്കട്ടെ.. 
ഞാനവ നോക്കിയിരിക്കട്ടെ...