Thursday, December 22, 2011

ദൈവാശ്രയബോധം

ആത്മനാഥാനുഭവം എന്ന ബ്ലോഗില്‍ ഈയിടെ വന്ന ദൈവാശ്രയബോധം  എന്ന പോസ്റ്റ് വായിച്ചതില്‍ പിന്നെ എന്റെയുള്ളിലും ദൈവാശ്രയബോധം , വേനലിന്റെ തുടച്ചുമാറ്റിയെത്തുന്ന മഴത്തുള്ളികള്‍ പോലെ ഉറവെടുക്കുകയും കമന്റ് ബോക്സിലേയ്ക്ക് പെയ്തിറങ്ങുകയും ചെയ്തു. എന്നാല്‍ കമന്റ് മോഡറെഷനെന്ന മുല്ലപ്പെരിയാര്‍ ഡാം കെട്ടി എന്റെ ദൈവവിളി തടുത്തുനിര്‍ത്തപ്പെട്ടതിനാല്‍ ഞാന്‍ അസ്വസ്ഥനായി. ഒടുവില്‍ നിന്റെ ബ്ലോഗിലൂടെ നീ അത് പ്രചരിപ്പിക്കുക എന്നൊരു അശരീരി ഞാന്‍ കേള്‍ക്കയാല്‍ അത് സവിനയം ഈ ബ്ലോഗ് പോസ്റ്റില്‍ ചേര്‍ക്കുന്നു.
ഡിങ്കഭഗവാനിലാശ്രിതര്‍ക്കുള്ളൊരു
വിശ്വാസമൊക്കെ വ്യതിചലിക്കെ
ആശ്രിതവത്സല മൂഷികനേകുന്നു
കേരകരൂപിയാം ഭീകരരെ
ഭീകരരാക്ഷസരൂപത്തെ കാണുമ്പോള്‍
ഭീതിദരായ് നാം കരഞ്ഞിടുമ്പോള്‍
ഡിങ്കനാമങ്ങള്‍ താന്‍ ആശ്രയമെന്നുള്ള
ശാശ്വതസത്യം തെളിഞ്ഞിടുമ്പോള്‍
ആപത്തകന്നു സമാധാനമെങ്ങുമേ
കാണായ് വന്നീടുന്നൂ ചിത്രം ചിത്രം
ഡിങ്കകൃപകണ്ടനുഭവിക്കാനുള്ള
സങ്കേതമത്രെ ഭുവനജന്മം !


ഈ പോസ്റ്റ് വായിക്കുന്ന ഓരോരുത്തരെയും ഇഹത്തിലും പരത്തിലും ഡിങ്കഭഗവാന്‍ അനുഗ്രഹിക്കുമാറാകട്ടെ.  

6 comments:

  1. ഡിങ്കഭഗവാന്റെ ഈ അനുഗ്രഹം പക്ഷേ കുറിഞ്ഞിപ്പൂച്ച വരുവോളമല്ലേ കാണൂ???

    ReplyDelete
  2. ഡിങ്കന്‍ വെറുമൊരു ദൈവമല്ല, ശക്തരില്‍ ശക്തനാണ്. എന്നാല്‍ ഭൂമിയില്‍ അദ്ദേഹം വരിച്ചിരിക്കുന്നത് ഏറ്റവും ദുര്‍ബലനായ മൂഷികരൂപമാണ്. എലിരൂപം സ്വീകരിച്ചതിലൂടെ അവന്‍ ദുര്‍ബലരുടെയും പാര്‍ശവല്‍കൈക്കപ്പെട്ടവരുടെയും മാറ്റിനിര്‍ത്തപ്പെട്ടവരുടെയും ദൈവമാണ് എന്ന് പ്രവര്‍ത്തികൊണ്ട് തെളിയിച്ചിരിക്കുന്നു.പൂച്ചകളുടെ പ്രവര്‍തികള്‍ അതിരുകടക്കുമ്പോള്‍ ഡിങ്കന്‍ അവരില്‍ ദൈവഭയം നിറയ്ക്കുന്നു എന്ന് MGM കമ്പനിക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഇവിടെ സംപൂജ്യ ജെറി സ്വാമികളുടെ മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്ന മാര്‍ജാരഭീകരന്റെ ചിത്രം കാണുക

    http://itavazhi.blogspot.com/2011/12/blog-post_22.html#comment-form

    ജയജയ ഡിങ്കന്‍

    ReplyDelete
  3. പ്രിയപ്പെട്ട അരുണ്‍,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    നര്‍മരസം കൈവിടാതിരിക്കുക..!അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  4. ഡിങ്കഭഗവാന്‍ കൊള്ളാട്ടോ....

    ReplyDelete