Monday, March 29, 2010

“പയ്യിറച്ചി ‍”

എസ്.കെ പൊറ്റേക്കാട് തന്റെ “ഒരു തെരുവിന്റെ കഥ” എന്ന നോവലില്‍ തെരുവുപിള്ളേര്‍ മക്കാറാക്കുന്ന ഒരു ഗുജറാത്തിബ്രാഹ്മണനെ ധൃതിയിലൊന്ന് വരച്ച് ചേര്‍ത്തിട്ടുണ്ട്. ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടും കിറുക്കുപിടിച്ച അയാള്‍ പയ്യിറച്ചി എന്ന് കേട്ടാല്‍ ഉടനെ നെഞ്ഞത്തടിച്ച് കരഞ്ഞ് ഗുജറാത്തിമലയാളത്തില്‍ അസഭ്യവാക്കുകള്‍ വിളിച്ച് തെരുവുമുഴുവന്‍ ഓടിനടക്കുമത്രെ.

ഇത്തരം “പയ്യിറച്ചികള്‍” ഇന്ന് എണ്ണത്തില്‍ ഒരുപാട്  കൂടിയിരിക്കുന്നു. മറ്റു നിവൃത്തിയില്ല്ലാത്തതിനാല്‍ ചത്ത പയ്യിനെ തിന്നു വരെ വിശപ്പടക്കിയിരുന്ന സമുദാ‍യങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ നാട്ടില്‍ പോലും പയ്യിറച്ചിനിരോധനം ചര്‍ച്ചയാവുന്നു. പശു എന്റെ അമ്മയാണെങ്കില്‍ എനിക്ക് വാലും കുളമ്പും ഉണ്ടാവണം. പാലുതരുന്നവയുടെ ഇറച്ചി തിന്നരുതെങ്കില്‍ നാളെ ആട്ടിറച്ചിയും എരുമയിറച്ചിയും ഒക്കെ നിരോധിക്കേണ്ടി വരും.

ഈ വിഷയത്തില്‍ ഈയിടെ റീഡര്‍ വഴി ഷെയര്‍ ചെയ്തു കിട്ടിയ രണ്ടു പോസ്റ്റുകളുടെ ലിങ്ക് സാധാ‍രണക്കാര്‍ക്ക് വായിക്കുന്നതിനും അസാധരണക്കാര്‍ക്ക് നെഞ്ഞത്തടിച്ച് കരഞ്ഞ് തെരുവുമുഴുവന്‍ ഓടിനടക്കുന്നതിനുമായി സമര്‍പ്പിക്കുന്നു.
 

Thou shall not eat beef!

Banning beef ?


  

2 comments:

  1. വര്‍ണാശ്രമധര്‍മ വ്യവസ്ഥയില്‍ നല്ല അസ്സല്‍ ശുദ്രന്മാരും മ്ലേച്ഛന്മാരും ഒക്കെയായ ഭൂരിഭാഗം ജനങ്ങളുടെ ഗോമാംസഭോജനം ആര്‍ക്കാണ് ഇത്ര പ്രശ്നമാവുന്നത് ?

    ReplyDelete
  2. ഞാന്‍ പയ്യിറച്ചി പോയിട്ടു ഒരിറച്ചിയും തിന്നാറില്ല. ഇവിടെ വന്നത് താങ്കളുടെ മെയില്‍ ഐ.ഡി.അന്വേഷിച്ചാണ്. അത് കിട്ടിയില്ല. പിന്നെ താങ്കല്‍ക്ക് “ഠ” എന്നെഴുതാനുള്ള വഴി അന്വേഷിക്കുന്നതായി ഒരു കമന്റില്‍ കണ്ടു.വഴിയിതാ: Type like this.shift key+t+h+a. ഒന്നു ശ്രമിച്ചു നോക്കൂ.

    ReplyDelete