Wednesday, January 20, 2010

ദൈവം മരിച്ചു ?

ദൈവം ഇടയ്ക്കെപ്പോഴോ മരിച്ചു പോയി
അതുകൊണ്ടാണ് ഭൂമിയില്‍ വരാന്‍ ഇനി പ്രവാചകന്‍ ഇല്ലന്നു പറയുന്നത് .                          

7 comments:

  1. ദൈവവചനം പ്രചരിപ്പിക്കുന്ന എല്ലാ പോസ്റ്റിലും ഇടാന്‍ ഉള്ള കമന്റ്

    ReplyDelete
  2. കൊള്ളാം...
    നമ്മളു കുഴയുമല്ലോ അരുണേ..
    www.tomskonumadam.blogspot.com

    ReplyDelete
  3. ദൈവമല്ല മരിച്ചത്.. ദൈവത്തെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യരാണ്.. അവരുടെ എണ്ണം നാള്‍ തോറും കുറഞ്ഞ് വരുന്നു..
    യാത്ര...

    ReplyDelete
  4. പിയ അരുണ്‍ ,

    ഇനി പ്രവാചകന്‍മാര്‍ വരില്ല എന്നു പറഞ്ഞതാണ് ദൈവം മരിച്ചു എന്ന് പറയാന്‍ കാരണമെങ്കില്‍ അതിനോട് സ്‌നേഹ പൂര്‍വം വിയോജിക്കുന്നു. പ്രവാചകന്റെ ആഗമനം ദൈവിക സന്ദേശം അറിയിക്കുന്നതിന് വേണ്ടിയാണ്. അവസാനം വന്ന പ്രവാചകന്റെ സന്ദേശം ഇന്നും യാതൊരു മാറ്റത്തിരുത്തലും കൂടാതെ നിലനില്‍ക്കുന്നു. പ്രവാചകന്‍ ആഗതനായായും ഇത് തന്നെയാണ് പറയാനുള്ളത്. ആ പ്രവര്‍ത്തനം പ്രവാചക സന്ദേശം ലഭിച്ചവരുടെ ഉത്തരവാദിത്തമായി ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ചെറിയ ഒരു ശ്രമം നടത്തിയാല്‍ ആ ദര്‍ശനത്തെ പരിചയപ്പെടാനും അടുത്തറിയാനും സാധിക്കുന്ന ഈ ലോകത്ത് പുതിയ ഒരു പ്രവാചകന്റെ ആവശ്യമില്ല എന്നതാണ് നേര്. ദൈവിക സന്ദേശത്തെക്കുറിച്ച് ഇവിടെ ചിലത് കാണുന്നു. വായിക്കുമല്ലോ.

    പോസ്റ്റിനേക്കാള്‍ വലിയ കമന്റ് നല്‍കേണ്ടിവന്നതിന് ക്ഷമാപണം.:)

    ReplyDelete
  5. കമന്റും കൊണ്ട് അങ്ങോട്ട് പോകണ്ടല്ലോ. പോസ്റ്റുകള്‍ ഇങ്ങോട്ടു വരുന്നുണ്ട്. :)

    ReplyDelete
  6. കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
    ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം http://quranvimarsanam.blogspot.com/

    ReplyDelete
  7. ദൈവം മരിച്ചതല്ല, അവശനായി കിടക്കുകയാണ്. സൃഷ്ടിപ്പൊക്കെ കഴിഞ്ഞ് ഇടക്കൊന്നു വിശ്രമിച്ചിരുന്നു. അവസാനം അയച്ച പുള്ളിവഴി ലോകത്തിനു വേണ്ടതെല്ലാം കൊടുത്തു വിട്ടിരുന്നു. പക്ഷെ ഭൂമിയിലെ അവസ്ഥ പണ്ടത്തേതിന്റെ പിന്നത്തേതു തന്നെ! അത്യാധുനിക അറിവുകളും ഉപദേശങ്ങളുമായി ഒരാളേക്കൂടി ഭൂമിയിലേക്ക് അയക്കാമെന്നു വെച്ചാല്‍ ആദ്യം അയക്കപ്പെട്ടയാളുടെ വിശ്വാസ്യത നഷ്ടപ്പെടും അതുവഴി ദൈവത്തിന്റെയും. അയക്കാതിരുന്നാള്‍ കാര്യങ്ങള്‍ നാളക്കുനാള്‍ വഷളാകും. ഇതികര്‍ത്തവ്യാമൂഢനായി, ദുഃഖിതനായി, കണ്‍ഫ്യൂഷിതനായി അദ്ദേഹം അവശനായി കിടക്കുന്നു.

    ReplyDelete