Tuesday, April 27, 2010

കണ്ണാടി


കരിയിലക്കിളി കൂട്ടമായെത്തുന്ന 
സമയമെന്നുടെ വീട്ടിന്റെ പിന്‍പുറം  

ഇമയടക്കാതെനോക്കിഞാന്‍ പക്ഷികള്‍ 
ഇരപിടിക്കുന്നതെങ്ങനെ തിന്നുമോ അരി,  

വിശക്കിലു മൂട്ടുമോ കുഞ്ഞിനെ,
അപരനില്‍ നിന്നു കാക്കുമോ പെണ്ണിനെ?.........  

ഇടവിടാതെഞാന്‍ നോക്കവേ കാണ്‍കയായ്  
ചിലചിലപ്പുകള്‍ക്കുള്ളിലു മേകനാ-
മൊരുവന്‍  നോക്കുന്നുവെന്നെ കുറിക്കുന്നു 
വിരലിനാല്‍ മണ്ണിലാകെ തുരുതുരെ.  

കുതുകമോടെ ഞാന്‍ ചെന്നു നോക്കീടവെ  
കിളിയെഴുത്തുകള്‍ മണ്ണിന്‍ ലിപികളില്‍ 

“മിഴികള്‍ വീഴുംബഹളവു മേകനാ-
മൊരുവന്‍ നമ്മളെ നോക്കുന്ന നോട്ടവും  

പലകുറി കണ്ട കാഴ്ചകള്‍ വീണ്ടുമി
ന്നൊരുകുറി കൂടി കാണുക ദുഷ്കരം”.

4 comments:

  1. താങ്കളുടെ ബ്ലോഗിന്റെ പേര് ഇഷ്ടമായി.

    കരിയിലക്കിളികളെ നിരീക്ഷിച്ച് കുത്തിക്കുറിച്ച വരികള്‍ നന്നായി...

    NB: ദയവായി വേഡ് വെരിഫിക്കേഷന്‍ മാറ്റൂ.

    സസ്നേഹം,
    ശിവ.

    ReplyDelete
  2. പ്രൊഫൈലും, കവിതയും ഇഷ്ടമായി

    ReplyDelete
  3. കൊള്ളാം..താങ്കളുടെ കിളിനിരീക്ഷണം.
    കവിതയും നന്ന്

    ReplyDelete
  4. വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം

    ReplyDelete